കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് ബസ് യാത്രക്കാരന് മരിച്ചു. കണ്ണൂര്‍ പടിയൂർ തിരൂരിലെ പരേതരായ ചാക്കോ-അന്നമ്മ ദന്പതികളുടെ മകൻ കണ്ണന് കുന്നേല്‍ കെ.ജെ. സുനിലാണ് (40) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് അരയിടത്തുപാലത്തിന് സമീപത്തു വച്ചായിരുന്നു അപകടം.
കോട്ടയത്തുനിന്ന് ഭാര്യക്കും സഹോദരങ്ങൾക്കുമൊപ്പം കണ്ണൂരിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബസിനു പിന്നിൽ ലോറിയിടിക്കുകയായിരുന്നു. സുനിൽ ബസിന്റെ പിറകുവശത്തെ സീറ്റിലായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുനിലിന്റെ സംസ്കാരം ഇന്നു വൈകുന്നേരം നാലിന് തിരൂർ സെന്റ് ഫ്രാൻസിസ് പള്ളിയിൽ നടക്കും. ഭാര്യ: റിയ (കോട്ടയം). സഹോദരങ്ങൾ: ഡെയ്സി, അനിൽ, ലിസി, ഡോളി, സിസ്റ്റർ കാരുണ്യ.